|    Nov 13 Tue, 2018 3:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ ചെലവില്‍ മതനിഷേധം നടത്താന്‍ അനുവദിക്കില്ല

Published : 7th November 2018 | Posted By: kasim kzm

കൊച്ചി: വിജ്ഞാന കൈരളി മാസികയില്‍ ക്രൈസ്തവ സമൂഹത്തിന്റെ കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചു ലേഖനം പ്രസിദ്ധീകരിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. ലേഖനം വന്നതിനെത്തുടര്‍ന്ന് ഇറക്കിയ വിശദീകരണക്കുറിപ്പില്‍ ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. വി കാര്‍ത്തികേയന്‍ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കിയതും നീതീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ മതനിഷേധം നടത്താനുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. വിജ്ഞാന കൈരളി മാസികയുടെ കോപ്പി കത്തിച്ചു നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഖജാഞ്ചി പി ജെ പാപ്പച്ചന്‍, സാജു അലക്‌സ്, പ്രഫ. കെ ജെ ജോയ്, ജോസ് മേനാച്ചേരി, കെ ജെ ആന്റണി, സെലിന്‍ മുണ്ടമറ്റം, ജാന്‍സണ്‍ ജോസഫ്, ബെന്നി ആന്റണി, അഡ്വ. ബിജു കുണ്ടുകുളം, കെ സി ജോര്‍ജ്, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ആന്റണി എല്‍ തൊമ്മാന, ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി, പീറ്റര്‍ ഞരളക്കാട്ട് വര്‍ഗീസ് കോയിക്കര, ഡേവിസ് തുളുവത്ത് സംസാരിച്ചു. 13ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ 26നു തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss