|    Aug 20 Sun, 2017 1:38 pm
FLASH NEWS
Home   >  National   >  

സര്‍ക്കാര്‍ കെട്ടിടത്തില്‍ ബീഫ് കഴിച്ചു;ഗോ മൂത്രം തളിച്ച് ബിജെപി ‘ശുദ്ധീകരിച്ചു’

Published : 27th June 2017 | Posted By: mi.ptk

ബംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ചു’. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ‘മൈസൂര്‍ കലാമന്ദിര്‍’ എന്ന കെട്ടിടത്തില്‍ ചര്‍വാക എന്ന സംഘടന ഭക്ഷണശീലങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇവിടെ ഗോ മൂത്രം തളിച്ചത്.
അതേസമയം, അനുവാദമില്ലാതെ സര്‍ക്കാര്‍ മന്ദിരത്തില്‍ ഭക്ഷണം വിളമ്പിയതിന് സംഘടനക്കെതിരെ ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. സെമിനാര്‍ നടത്താനാണ് കെട്ടിടം ആവശ്യപ്പെട്ടത്. ഭക്ഷണം വിളമ്പാന്‍ അനുവാദമില്ലായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക