|    Jul 24 Mon, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ കക്ഷിയായ ക്വാറി കേസിലും ഹാജരായത് അഡ്വ. എം കെ ദാമോദരന്‍

Published : 16th July 2016 | Posted By: SMR

കൊച്ചി: ക്വാറി കേസില്‍ ഉടമകള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകനും സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ക്വാറി ഉടമകള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് കോഴിക്കോട്ടെ ക്വാറിക്കു വേണ്ടി ദാമോദരന്‍ ഹാജരായത്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ ഹരജിയിലും ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കക്ഷിയായ ക്വാറി കേസിലും ഇന്നലെ ഹാജരായത്.
പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്നും നിയമസാധുതയുള്ള ക്വാറി പെര്‍മിറ്റ് എന്നാല്‍ പാരിസ്ഥിതികാനുമതിയോടു കൂടിയതാണെന്നും അല്ലാത്തപക്ഷം ഹ്രസ്വകാലത്തേക്കുപോലും പ്രവര്‍ത്തിക്കാ ന്‍ നിയമാനുസൃതമായി കഴിയില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഇതിനെതിരേയാണ് ഹരജിക്കാര്‍ വീണ്ടും അപ്പീ ല്‍ നല്‍കിയത്.
അതേസമയം, റിട്ട് ഹരജി സിംഗിള്‍ ബെഞ്ച് പരിഗണിക്കുമ്പോഴും എം കെ ദാമോദരന്‍ തന്നെയായിരുന്നു ഹാജരായിരുന്നത്. സര്‍ക്കാരിന് പുറമേ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എതിര്‍കക്ഷികളായ കേസാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക