|    Oct 20 Sat, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ഓഫിസുകളില്‍ ആഭ്യന്തരവിജിലന്‍സ് സംവിധാനം നടപ്പാക്കണം

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഉള്‍െപ്പടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കണമെന്ന് വിജിലന്‍സ്. ഇതുസംബന്ധിച്ച സ ര്‍ക്കുലര്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കുന്നതിനും കാര്യക്ഷമതയില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ വീഴ്ചകള്‍ പരിഹരിച്ച് പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കാനുമാണ് പുതിയ നീക്കം. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ നേരത്തേ തന്നെ സെന്‍ട്ര ല്‍ വിജിലന്‍സ് കമ്മീഷന്റെ മേ ല്‍നോട്ടത്തില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കാനാണ് ശ്രമം. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കൃത്യമായി ജോലി ചെയ്യാത്തവരെയും കണ്ടെത്താനാവുമെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. നാലുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടുതവണയോ എല്ലാ സര്‍ക്കാ ര്‍ ഓഫിസുകളിലും ഓഡിറ്റ് സംവിധാനം നടപ്പാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതുവഴി അഴിമതിക്കാര്‍, കാര്യക്ഷമതയില്ലാത്തവര്‍, പണിയെടുക്കാത്തവര്‍ എന്നിവരെയെല്ലാം ഔദ്യോഗികമായി കണ്ടെത്താനാവും. 1997ല്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് തന്നെ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇക്കാര്യത്തില്‍ ഓരോ വിജിലന്‍സ് യൂനിറ്റും മുന്‍കൈയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഓരോ ഓഫിസിലെയും ഫയല്‍നീക്കം ഉള്‍െപ്പടെയുള്ള നടപടികള്‍ക്ക് ഉത്തരവാദിത്തവും ഉത്തരവാദികളും ഉണ്ടാവണം. ഇതുവഴി അഴിമതിയുടെ അളവ് കുറയ്ക്കാനാവും. ആഭ്യന്തര വിജിലന്‍സ് യൂനിറ്റിന് തലവനെയും നിശ്ചയിക്കണം. ഓരോ ഓഫിസിലെയും രണ്ടാമത്തെ സീനിയര്‍ ഉദ്യോഗസ്ഥനാവണം ആഭ്യന്തര വിജിലന്‍സിന്റെ മേധാവി. ഇവരെ അതത് വകുപ്പുകള്‍ കണ്ടെത്തണം. സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss