|    Feb 21 Tue, 2017 10:56 pm
FLASH NEWS

സര്‍ക്കാര്‍ ഓഫിസുകളില്‍ പഴയ 500 രൂപ 15 വരെ സ്വീകരിക്കും

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: നികുതി, ഫീസ്, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ധനവകുപ്പ് സെക്രട്ടറി (റിസോഴ്‌സസ്) അറിയിച്ചു. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയും ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഒടുക്കാം.
സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ഥിക്ക് പരമാവധി 2000 രൂപ വരെ എന്ന നിരക്കില്‍ പഴയ 500 രൂപ നോട്ട് ഉപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ അടയ്‌ക്കേണ്ട ഫീസുകളും പഴയ 500 രൂപ നോട്ട് ഉപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക