|    Nov 18 Sat, 2017 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ അവരുടെ പേരും പദവിയും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ ധരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സേവനാവകാശ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമായതിനാല്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ജീവനക്കാരെല്ലാം പേരും ഔദേ്യാഗിക പദവിയും അടങ്ങിയ തിരിച്ചറിയല്‍ രേഖ ധരിക്കുകയാണെങ്കില്‍ ഉദേ്യാഗസ്ഥരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പ്രശ്‌ന പരിഹാരത്തിന് സാധിക്കുമെന്ന് അഡ്വ. എം എം ഹുമയൂണ്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക