|    Oct 24 Tue, 2017 4:21 am
FLASH NEWS

സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നില്ല;രാത്രികാല യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

Published : 3rd August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: കെഎസ്ആ ര്‍ടിസി ബസുകള്‍ രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കുന്നില്ലെന്ന് വ്യാപകമായ പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടക്ടര്‍ കഴിഞ്ഞ ദിവസം അപമാനിച്ച സംഭവവുമുണ്ടായി.കോട്ടയം ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം.രാത്രി 8.15നാണ് കുമളിയില്‍ നിന്നും ഈ ബസ് അവസാന ട്രിപ്പ് കോട്ടയത്തേക്ക് പുറപ്പെടുന്നത്.
7.50 ന് ഓര്‍ഡിനറി ബസ് കോട്ടയത്തേക്ക് പോയാല്‍ അടുത്ത ഓര്‍ഡിനറി ബസ് 09.00 മണിക്കാണ്. ഇതിനിടയില്‍ നിരവധി യാത്രക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും കുമളിയില്‍ എത്തും.എന്നാല്‍ ഈ ബസ്  കുമളി കഴിഞ്ഞാല്‍ വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, പീരുമേട്, കുട്ടിക്കാനം തുടങ്ങിയ പ്രധാന സ്‌റ്റോപ്പുകളിലെ യാത്രക്കാരെ മാത്രമേ കയറ്റാറുള്ളൂ. വൈകുന്നേരം 6.30ന് ശേഷം സ്ത്രീകളായ യാത്രക്കാരെ ആവശ്യപ്പെടുന്നിടത്ത് ഇറക്കണമെന്നും രാത്രി എട്ടിന് ശേഷം സ്‌റ്റോപ്പ് പരിധിയില്ലെന്നും കെ.എസ്.ആര്‍.ടി.സി  അധികൃതര്‍ തന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്.അടുത്ത ഫെയര്‍ സ്‌റ്റേജിലേയ്ക്കുള്ള ടിക്കറ്റ് എടുക്കാന്‍ തയ്യാറാണെങ്കിലും യാത്രക്കാര്‍ക്ക് സൗകര്യ പ്രദമായ സ്റ്റോപ്പില്‍ ഇറക്കിവിടാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല.ജീവനക്കാരുടെ നിലപാട് കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക നഷ്ടവും പേരിന് കളങ്കം വരുത്തി വയ്ക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് യാത്രക്കാര്‍ക്കാര്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക