|    Aug 23 Wed, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ഉത്തരവുകള്‍ മനസ്സിലാവുന്ന ഭാഷയിലാവണം

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും മലയാളം ടൈപ്പിങില്‍ പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജില്ലകളില്‍ ഇതിന്റെ ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. ഒരു ജില്ലയ്ക്ക് പരിശീലനത്തിനായി 20 ലക്ഷം രൂപ നല്‍കും. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മേധാവികള്‍ക്കും പരിശീലനം നല്‍കും. പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നത് പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക