|    Dec 10 Mon, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാര്‍ ഇടപെട്ടത് പോര് പരസ്യമായതോടെ; സിബിഐ കേസില്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് പരസ്യമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.
പോരടിക്കുന്ന പൂച്ചകളെ പോലെയായിരുന്നു രണ്ട് ഉദ്യോഗസ്ഥരും. തമ്മിലടിയില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു. ഉദേ്യാഗസ്ഥര്‍ തമ്മില്‍ ഉള്ള അടി പരസ്യ വിഴുപ്പ് അലക്കിലേക്ക് മാറി. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും അവധിയില്‍ പ്രവേശിപ്പിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ചില ഇടപെടലുകള്‍ അനിവാര്യമായിരുന്നെന്നും അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം സിബിഐ ഉദേ്യാഗസ്ഥര്‍ക്ക് എതിരേ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് കമ്മീഷനോട് കേന്ദ്രസര്‍ക്കാരിന് ആവശ്യപ്പെടാമെന്നും എന്നാല്‍ ഏത് രീതിയില്‍ അന്വേഷിക്കണം എന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര വിജിലന്‍സ് കമ്മീഷന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് എതിരെ അലോക് വര്‍മ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും.
സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരിനെ തുടര്‍ന്ന്, കേന്ദ്രസര്‍ക്കാരിനെ ബാധിക്കുന്ന സുപ്രധാന കേസുകള്‍ പരിഗണനയിലുണ്ടായിരുന്ന അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത് പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനത്തിനു കാരണമായി—രുന്നു. റഫേല്‍ വിമാന ഇടപാട് അടക്കമുള്ള കേസുകളായിരുന്നു അലോക് വര്‍മയുടെ പരിഗണനയിലുണ്ടായിരുന്നത്. കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴക്കേസ്, ഐഎഎസ് ഓഫിസര്‍ ഭാസ്‌കര്‍ ഖുല്‍ബെ ഉള്‍പ്പെട്ട കല്‍ക്കരി ഖനനാനുമതിക്കേസ് എന്നിവയാണ് മറ്റ് പ്രധാന കേസുകള്‍.
കേന്ദ്രസര്‍ക്കാരിനെതിരേ അലോക് വര്‍മ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരേ ഉന്നയിച്ചിരുന്നത്. ഉന്നത ബന്ധമുള്ള ചില കേസുകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായെന്നതടക്കമുള്ള കാര്യങ്ങളും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അലോക് വര്‍മ ഉന്നയിച്ചിരുന്നു. സര്‍ക്കാരിന് അതൃപ്തിയുള്ള കേസുകള്‍ താന്‍ അന്വേഷിച്ചുവരുതാണ് തന്നെ അവധിയില്‍ പ്രവേശിപ്പിച്ചതിനു കാരണം.
സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ രണ്ടു വര്‍ഷത്തേക്ക് നിശ്ചയിക്കപ്പെട്ടതാണ്. സിബിഐ ഡയറക്ടറെ നീക്കംചെയ്യാനോ സ്ഥലം മാറ്റാനോ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അധികാരമില്ലെന്നും ഹരജിയില്‍ ചൂണ്ടി—ക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss