|    Sep 24 Mon, 2018 3:13 am
FLASH NEWS

സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു: ജോലി ചെയ്യാതെ ശശികല കൈപ്പറ്റുന്ന ശമ്പളം എഴുപതിനായിരം

Published : 26th January 2017 | Posted By: fsq

ചെര്‍പ്പുളശ്ശേരി:ജോലി ചെയ്യാതെ മാസം തോറും എഴുപതിനായിരത്തോളം രൂപ  സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കെ പി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു .വല്ലപ്പുഴയെ പാക്കിസ്ഥാനെന്ന് വിളിച്ച് വിവാദത്തിലായ  ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല യാണ്  ജോലി ചെയ്യാതെ മാസം തോറും ശമ്പളം  കൈപ്പറ്റുന്നത് .ദിവസേന സ്‌കൂളില്‍ എത്തി ഹാജര്‍ രേഖപ്പെടുത്തി അല്‍പ്പനേരം സ്റ്റാഫ് റൂമിലിരുന്ന് പിന്നീട് സ്‌കൂളില്‍ നിന്നും സംഘടനാ  പരിപാടികള്‍ക്ക് ശശികല പോകുന്നതായാണ് പരാതി ഉയര്‍ന്നത് . ശശികല ക്ലാസ്സിലെത്തി പഠിപ്പിക്കുന്നില്ലെന്ന് കുട്ടികള്‍ തന്നെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് പരാതി നല്‍കിയിരുന്നു.പ്രധാനാധ്യാപകന്‍ ആവശ്യപ്പെട്ടിട്ടും ടീച്ചര്‍ ക്ലാസ്സില്‍ പോകാന്‍ തയ്യാറായില്ല. മാസങ്ങള്‍ക്ക്   മുമ്പ് വല്ലപ്പുഴയെയും നാട്ടുകാരെയും  പാക്കിസ്ഥാനോട് ഉപമിച്ചതിനെതിരെയാണ് വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളും നാട്ടുകാരും ഒരുമിച്ച് സമരരംഗത്തിറങ്ങിയത്. സമരം ശക്തമായതിനെ തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷിയോഗതീരുമാനപ്രകാരം  ശശികല നടത്തിയ പരാമര്‍ശത്തെ കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ എത്തി   വിശദീകരണം നല്‍കിയതോടെയാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും സമരം അവസാനിപ്പിച്ച് ശശികലയെ സ്‌കൂളില്‍ വരാന്‍ അനുവദിച്ചത്.ക്ലാസ്സെടുക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചവരോട്  താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കില്ലെന്നും നാട്ടുകാര്‍ അവരുടെ മക്കളെ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞാണ് സമരം ചെയ്തതെന്നും, കുട്ടികളെ ഇനി പഠിപ്പിക്കില്ലെന്നും എന്തു നടപടിയും ആര്‍ക്കു വേണമെങ്കിലും എടുക്കാമെന്നുമാണ് ശശികല നല്‍കുന്ന മറുപടിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.നവംബറിലെ സംഭവത്തിനു ശേഷം കുറച്ചു ദിവസം ശശികലയ്ക്കു വേണ്ടി നിയമവിരുദ്ധമായി ക്ലാസ്സില്‍ എത്തിയിരുന്ന ടീച്ചര്‍ പഠിപ്പിക്കുന്നത്  മനസിലാകുന്നില്ലെന്ന് പറഞ്ഞാണ് കുട്ടികള്‍ ആദ്യ പരാതി നല്‍കിയത് .വിവാദ പരാമര്‍ശത്തില്‍ സ്‌കൂള്‍ സ്തംഭിച്ചപ്പോഴും , എഴുപതിനായിരം രൂപ മാസ ശമ്പളം വാങ്ങുന്ന ടീച്ചര്‍ വെറുതെ വന്ന് അറ്റന്‍ഡസില്‍ ഒപ്പിട്ട്  വീട്ടിലോ സംഘടന പ്രവര്‍ത്തനത്തിനോ പോകുന്നതിനെതിരെയും,ക്ലാസ്സെടുക്കാത്തതിനെതിരെയും കുട്ടികള്‍ പല തവണ  പരാതി നല്‍കിയിട്ടും, ഇതുവരെയും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട  ആരും ് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. വിദ്യാഭ്യാസ അവകാശ സംരക്ഷണ യജ്ഞം കെങ്കേമമായി ആഘോഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പോലും ജോലി ചെയ്യാതെ ശമ്പളം പറ്റുന്ന അധ്യാപികക്കെതിരെ നടപടി ഉണ്ടാകാത്തത് രക്ഷിതാക്കളില്‍ നിന്നും  വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ തന്നെ  ഒരു പ്രധാനപ്പെട്ട വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നാല് വര്‍ഷമായി മാനേജറും ഇല്ലാത്തതിനാല്‍  എന്തും നടക്കുന്ന സ്ഥിതിയാണെന്നുംരക്ഷിതാക്കള്‍ പറയുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss