|    May 28 Sun, 2017 10:15 pm
FLASH NEWS

സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ; കൂട്ടധര്‍ണ നടത്തി

Published : 6th October 2016 | Posted By: Abbasali tf

പൂച്ചാക്കല്‍: അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടധര്‍ണ നടത്തി. ഇന്നലെ രാവിലെ 10ന്് കൊമ്പാനാമുറി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ആശുപത്രിക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഡിസിസി വൈസ് പ്രസിഡന്റ് ടി ജി രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇ കെ കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എം ആര്‍ രവി, ഡിസിസി മെംബര്‍ കെ എം ഹബീബ്, മജീദ്, ബി കെ ഫൈസല്‍, കെ പി കബീര്‍, എന്‍ എം ബഷീര്‍, സി എസ് സത്താര്‍, സോനജയദേവന്‍, മുഹമ്മദ്കുട്ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day