|    Jan 22 Sun, 2017 3:35 pm
FLASH NEWS

സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃത നിയമനം നടത്തിയെന്ന് ആരോപണം

Published : 20th October 2016 | Posted By: SMR

വെള്ളറട: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃത നിയമനമെന്ന് ആക്ഷേപം. സിപിഎം പ്രവര്‍ത്തകര്‍ക്കും  ബന്ധുക്കള്‍ക്കുമാണ് നിയമനം നല്‍കിയതെന്നാണ് ആരോപണം. ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളിലാണ് നിയമനം നടന്നത്. ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തണമെങ്കില്‍ പത്രപരസ്യം നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. എന്നാല്‍ ഇവിടെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ശുപാര്‍ശകര്‍ക്കുമാണ് നിയമനം നല്‍കിയതെന്നാണ് പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനവും ഇന്റര്‍വ്യൂവിനുമെതിരെ ഇന്നലെ ജീവനക്കാരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം ജീവനക്കാര്‍ സംയമനം പാലിക്കുകയായിരുന്നു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അനധികൃത നിയമനം വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാമും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിജി രത്‌നകുമാറും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക