|    Mar 25 Sat, 2017 7:14 pm
FLASH NEWS

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം: രാജ്‌നാഥ് സിങ്

Published : 7th May 2016 | Posted By: SMR

കൊല്ലം: ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കൊല്ലം ചാത്തന്നൂരില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. ഇപ്പോള്‍ ജിഷയുടെ നീതിക്കായി മുറവിളികൂട്ടുന്ന വിഎസ് അച്യുതാനന്ദന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപികളെ ശിക്ഷിക്കുമെന്നു പറഞ്ഞ വിഎസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സിങ്ആവശ്യപ്പെട്ടു.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക