|    Sep 26 Wed, 2018 4:59 am
FLASH NEWS

സര്‍ക്കാര്‍ അവഗണന: ലൈഫ് ഗാര്‍ഡുകള്‍ ദുരിതത്തില്‍

Published : 20th August 2018 | Posted By: kasim kzm

കണ്ണൂര്‍: കടല്‍തീരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ ദുരിതത്തില്‍. ടൂറിസം വകുപ്പിന് കീഴില്‍ 10 മുതല്‍ 30 വര്‍ഷം വരെ മഴയും വെയിലും ദിവസക്കൂലിയില്‍ ജോലിചെയ്യുന്ന ഇവരെ സ്ഥിരം ജീവനക്കാരാക്കിയിട്ടില്ല.
അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ കടലിലേക്ക് ജീവന്‍ പണയവച്ച് ഊളിയിടുന്ന ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പോലുമില്ല. അപകടത്തില്‍ പരിക്കേറ്റാല്‍ കൂലിയുമില്ല, ചികില്‍സയുമില്ല. സംസ്ഥാനത്തെ വിവിധ ബീച്ചുകളിലായി 140 പേരാണ് ലൈഫ്ഗാര്‍ഡുകളായി തൊഴിലെടുക്കുന്നത്. എല്ലാവരും ടൂറിസംവകുപ്പിലെ ദിവസവേതനക്കാര്‍.
കനത്ത തിരമാലകള്‍ക്കിടയില്‍പെട്ടുപോയ 1300 പേരെ ലൈഫ് ഗാര്‍ഡുകള്‍ പല ബീച്ചുകളില്‍നിന്നായി ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിനിടയില്‍ നിരവധി ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു. ജീവിത സുരക്ഷയില്‍ ഉറപ്പില്ല എന്നുമാത്രമല്ല, ജോലി നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഭൂരിപക്ഷം ബീച്ചുകളിലുമില്ല. വെയിലും മഴയും കൊള്ളാതിരിക്കാന്‍ നല്ല കുട പോലും നല്‍കുന്നില്ല. സുരക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കാനും സ്ഥലമില്ല.
കണ്ണൂര്‍ പയ്യാമ്പലത്ത് ഇവ സമീപത്തെ സ്‌റ്റേജിന്റെ ഗ്രീന്‍ റൂമിലാണ് സൂക്ഷിക്കുന്നത്. സ്‌റ്റേജില്‍ പരിപാടികളുണ്ടെങ്കി ല്‍ ഉപകരണങ്ങള്‍ പുറത്തേക്കു മാറ്റും. അതിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തി ല്‍ ലൈഫ് ഗാര്‍ഡുകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സ്ഥിരം ജീവനക്കാരാക്കുമെന്ന് ടൂറിസം വകുപ്പ് യൂനിയന് രേഖാമൂലം ഉറപ്പുനല്‍കി മാസങ്ങളായിട്ടും നടപ്പില്‍ വരുത്തിയിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്കവും സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹമിരിക്കാനും കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) തീരുമാനിച്ചു. പ്രസിഡന്റ് കെ പി സഹദേവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ചാള്‍സണ്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പി രാജേന്ദ്രന്‍, ടി വി പ്രേംജിത്ത്, എം സി ബേബി, രജീഷ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss