|    Jul 17 Tue, 2018 7:50 am
FLASH NEWS

സര്‍ക്കാര്‍തല യോഗങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നില്ല; വികസനപദ്ധതികള്‍ മുടങ്ങുന്നു

Published : 25th March 2018 | Posted By: kasim kzm

ഹരിപ്പാട്: കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയും,ജലജന്യ സാംക്രമിക രോഗങ്ങള്‍  ഭീതിവളര്‍ത്തി ജനങ്ങള്‍ രോഗശയ്യയില്‍ ആകുമ്പോഴും, ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളും,വില്‍പ്പനയും വര്‍ദ്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ വരെ അതിന് ഇരയായിട്ടും തക്കസമയത്ത് നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ട ജനപ്രതിനിധികളും,ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വിളിച്ചു കൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന പലയോഗങ്ങളിലും ജനപ്രതിനിധികളോ ജനപ്രതിനിധികളുടെ പ്രതിനിധിയോ ഉദ്യോഗസ്ഥരോ പങ്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലാതല വികസന സമിതികളിലും,താലൂക്ക് വികസന സമിതികളിലുമാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും എത്താത്തത്.
എംഎല്‍എ, എംപി.  എന്നിവരോ അവരുടെ പ്രതിനിധികളോ പങ്കെടുക്കെടുക്കുന്നില്ലെന്നുള്ളതാണ് പരക്കെയുള്ള ആക്ഷേപം. ഇതോടെ കോടികണക്കിന് രൂപയുടെ പദ്ധതികളാണ് പ്രാവര്‍ത്തികമാകാതെ പോകുന്നത്.  ഒപ്പം പൂര്‍ത്തീകരിക്കേണ്ടപദ്ധതികള്‍ പലതും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാതെ വരുകയും പദ്ധതികള്‍ക്കുവേണ്ടി അനുവദിച്ച തുക ലാപ്‌സായി പോകുകയുമാണ് പതിവ്. പ്രാദേശികവികസന സമിതികളിലും  ജനപ്രതിനിധികളുടെ  സാന്നിധ്യം വളരെ കുറവുതന്നെയാണെന്നതാണ് വസ്തുത.  ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമസഭകളില്‍ ബ്ലോക്ക് ജില്ലാ നിയമസഭ പാര്‍ലമെന്റ് അംഗങ്ങളുടെ സാന്നിധ്യമില്ല.
കുടിവെള്ളം രൂക്ഷമായ സാഹചര്യത്തിലും, ലഹരിവസ്തുക്കളുടെ ഉപയോഗവും, വില്‍പനയും ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍ പോലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൂടേണ്ട സമിതികള്‍ മിക്കവാറും മാറ്റിവെക്കാറാണ് പതിവ്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു,പരാതികള്‍ക്കും,പരിഹാരം കാണേണ്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കുറവാണ്. കീഴ്ഉദ്യോഗസ്ഥരെയാണ് മിക്കയോഗത്തിലുംപറഞ്ഞു വിടാറുള്ളുവെന്നും ആക്ഷേപമുണ്ട്. .പഞ്ചായത്ത്  പ്രസിഡന്റുമാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അംഗങ്ങളായ സമിതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ കഴിയാറുണ്ട്. എന്നാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍  നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി യോഗത്തില്‍ അവതരിപ്പിക്കാന്‍ അതതുപ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എത്താത്തത് കാരണം പെട്ടെന്ന്പരിഹാരംകാണാനുംസാധിക്കില്ല.
ജനപ്രതിനിധികളുടെ ഈ അനാസ്ഥയില്‍ നാടിന്റെ വികസത്തിന് മുരടിപ്പും, മറ്റ് ചിലപ്രശ്‌നങ്ങളില്‍ നാടിനെ കാര്‍ന്നുതിന്നുന്ന ചില പ്രവണതക്ക് അറിയാതെ കുടപിടിക്കുകയുമാണെന്ന തിരിച്ചറിവ് ജനപ്രതിനിധികള്‍ക്ക് ഉണ്ടാകേണ്ടതാണെന്നാണ് ജനാധിപത്യവിശ്വാസികളുടെ അഭിപ്രായം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss