|    Oct 23 Tue, 2018 6:25 am
FLASH NEWS
Home   >  Kerala   >  

സര്‍ക്കാരുമായി യുദ്ധത്തിനില്ല: ടിപി സെന്‍കുമാര്‍

Published : 3rd May 2017 | Posted By: mi.ptk

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഒരു യുദ്ധത്തിനില്ലെന്ന് ടിപി സെന്‍കുമാര്‍. സുപ്രീംകോടതി വിധി വന്നതിന് ശേഷവും നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ ചോര്‍ത്തി നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ തള്ളി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് എല്ലാവരുടെയും കൈവശമുള്ളത്. തനിക്ക് ലഭിച്ചതും ഇപ്രകാരമുള്ള രേഖകളാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ഡിജിപി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടന്ന് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി വിധി വന്നതിന് ശേഷവും തന്റെ നിയമനകാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss