|    Jun 22 Fri, 2018 2:49 pm
FLASH NEWS

സര്‍ക്കാരുകള്‍ മതപ്രചാരണസ്വാതന്ത്ര്യം അപകടപ്പെടുത്തുന്നു: എം ഐ ഷാനവാസ് എംപി

Published : 9th January 2017 | Posted By: fsq

കോഴിക്കോട്: ഭരണഘടന ഉറപ്പുനല്‍കിയ മതപ്രചാരണസ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയും ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് എം ഐ ഷാനവാസ് എംപി. ഇരു സര്‍ക്കാറുകളും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഒന്ന് തുറന്ന ഫാഷിസവും ഒന്നു മുഖംമൂടിയണിഞ്ഞ ഫാഷിസവുമാണെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. കെപിസിസി ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസിയില്‍ നടന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഛായാപടം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖിന് ചടങ്ങില്‍ സ്വീകരണം നല്‍കി. ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സിദ്ധീഖ് പറഞ്ഞു. ഇ വി ഉസ്മാന്‍കോയ പാലക്കണ്ടി, മൊയ്തീന്‍അഹമ്മദ്, എം എ ജോര്‍ജ്, കെ വി ആലിക്കോയ, ടി കെ മിജാസ്, കെ എം കാദിരി, ഡോ. ഷിബി എം തോമസ്, നൗഷാദ് തെക്കയില്‍, പി ടി അസൈന്‍കുട്ടി, എന്‍ ജെ ആന്റണി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss