|    Sep 25 Tue, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ നിര്‍ദേശം

Published : 16th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രഘുറാം രാജന്റെ കത്തിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ നരേന്ദ്രമോദി സര്‍ക്കാരിനു ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്രം ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തില്‍ മറുപടിയില്ലാത്തതിനാല്‍ സപ്തംബര്‍ ആറിനു രഘുറാം രാജന്‍ പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിക്ക് വിഷയത്തില്‍ കത്തയച്ചിരുന്നു. ഈ കത്തിനെ തുടര്‍ന്നു പ്രതിപക്ഷം കേന്ദ്രത്തിനെതിരേ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടതിനെ തുടര്‍ന്നു മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. സാധാരണഗതിയില്‍ ഒരു പരാതി പ്രധാനമന്ത്രിയുടെ ഓഫിസിന് ലഭിക്കുകയാണെങ്കില്‍ അതു നടപടിക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് അയക്കുന്നതാണ്. പക്ഷേ പല പ്രമാദമായ കേസുകളിലും ഈ നടപടി ക്രമം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss