|    Dec 14 Thu, 2017 3:28 pm
FLASH NEWS
Home   >  Kerala   >  

സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ രാജിവെക്കാന്‍ തയ്യാര്‍: ദേവസ്വം പ്രസിഡന്റ്

Published : 19th August 2016 | Posted By: mi.ptk

prayar-gopala-krishanan

പമ്പ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നത് സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമില്ലെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എത്രകാലം പദവിയിലിരുന്നു എന്നതിലല്ല കാര്യമെന്നും ഇരിക്കുന്ന സമയത്തെ പ്രവര്‍ത്തിയാണ് പ്രധാനമെന്നും പ്രയാര്‍ വ്യക്തമാക്കി.
നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിയ്ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. താന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രയാര്‍ പറഞ്ഞു.
മന്ത്രി ജി സുധാകരന്‍ തനിയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കലിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ ശ്രമമുണ്ടെന്നും പ്രയാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പല നിര്‍ദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ലെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക