|    Aug 24 Thu, 2017 4:51 am
FLASH NEWS

സര്‍ക്കാരിന്റേത് ജനകീയാരോഗ്യ നയം: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

Published : 6th August 2017 | Posted By: fsq

 

തൃശൂര്‍: സര്‍ക്കാരിന്റേത് ജനകീയാരോഗ്യ നയമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ആരോഗ്യ ചികില്‍സാ സംവിധാനങ്ങള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായുള്ള ഇ-ഹെല്‍ത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരണാട്ടുകര ടാഗോര്‍ സെന്ററിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനം ലോകശ്രദ്ധ നേടാന്‍ കഴിഞ്ഞത് ഈ നയം ഉള്ളതുകൊണ്ടുതന്നെയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയ്ക്ക് ഇവ നല്‍കിയപ്പോള്‍ ജനകീയമായ നയം ഉണ്ടായതുകൊണ്ടാണ്  മാതൃകയാകാന്‍ നമുക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡിഎംഒ ഡോ.കെ സുഹിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാതിലകന്‍ , വര്‍ഷാരാജേഷ് , കെ പി അശോകന്‍, സ്ഥിരം സമിതി അധ്യക്ഷരരായ പി എ അബ്ദുല്‍ ബഷീര്‍, സുമാ ഗംഗാധരന്‍, ഡോ. കെ ഉണ്ണികൃഷ്ണന്‍, ഡോ.ടി വി സതീശന്‍, പി കെ രാജു, ഡോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ടാബിന്റെ വിതരണം മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ജില്ലയില്‍ 887 പേര്‍ക്കാണ് ടാബ് നല്‍കിയത്. 2018 ജനുവരി മുതല്‍ രോഗികളുടെ ചികിത്സാവിവരങ്ങള്‍ പൂര്‍ണമായും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി ഫാര്‍മസി, ലാബോറട്ടറി തുടങ്ങിയ ഇടങ്ങളിലും ലഭ്യമാക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്ന പദ്ധതിയാണിത്. ആഗസ്റ്റു മുതല്‍ തന്നെ രോഗികള്‍ക്കു ലഭിക്കുന്ന യൂണീക് ഐഡി നമ്പര്‍ ഉപയോഗിച്ചു ചികിത്സാവിവരങ്ങള്‍ രോഗിയുടെ അനുവാദത്തോടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കു കൈമാറും. വിവരശേഖരണത്തിനായി ആഗസ്റ്റ് ഏഴുമുതല്‍ 31 വരെ ജില്ലയില്‍ വാര്‍ഡുതലത്തില്‍ ക്യാമ്പയിന്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക