|    Oct 21 Sat, 2017 5:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിന്റെ 100ാം ദിനം വഞ്ചനാദിനമായി ആചരിക്കും

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: ഇടതുസര്‍ക്കാരിന്റെ 100ാം ദിനമായ സപ്തംബര്‍ ഒന്നിന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും. അന്നേദിവസം പഞ്ചായത്ത് തലത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ക്കും ജനാധിപത്യത്തിനും പുല്ലുവിലപോലും കല്‍പിക്കുന്നില്ല. ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കുകയാണ്. നിയമവും നീതിയും പാര്‍ട്ടിക്കാര്‍ക്കു മാത്രം എന്ന പ്രതീതി ഇതിനകം തന്നെ സൃഷ്ടിച്ചുകഴിഞ്ഞെന്നും ഇടതു ദുര്‍ഭരണത്തിനെതിരേ ശക്തമായ മുന്നറിയിപ്പായിട്ടാണ് സപ്തംബര്‍ ഒന്നിന് വഞ്ചനാദിനം ആചരിക്കുന്നതെന്നും സെക്രേട്ടറിയറ്റ് യോഗം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക