സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍
Published : 25th March 2018 | Posted By: kasim kzm
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18ന് കണ്ണൂരില്‍ നടക്കും. ഇതിന്റെ ഭാഗമായ സ്വാഗതസംഘം രൂപീകരണ യോഗം ഏപ്രില്‍ ഏഴിനു വൈകീട്ട് നാലിന് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്താന്‍ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴുദിവസം പ്രദര്‍ശന-വില്പന മേള, മെഡിക്കല്‍ എക്സിബിഷന്, പുരാവസ്തു-പുരാരേഖ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുക.
കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലായിരിക്കും ഉദ്ഘാടന പരിപാടിയും എക്സിബിഷനും.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി എ ഷൈന്‍, ഡിഎംഒ ഡോ. കെ നാരായണ നായിക്, എന്‍എച്ച്എം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. കെ വി ലതീഷ്, ഹോമിയോ ഡിഎംഒ ഡോ. പി ബിജുകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുല്‍ മജീദ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പവിത്രന് തൈക്കണ്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.