|    Oct 23 Tue, 2018 8:22 am
FLASH NEWS

സര്‍ക്കാരിന്റെ മദ്യനയം: അഴിമതിയെന്ന് രമേശ് ചെന്നിത്തല

Published : 12th September 2017 | Posted By: fsq

 

കോട്ടയം: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സര്‍ക്കാരിന്റെ പുതിയ മദ്യ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണിയും ബാര്‍ മുതലാളിമാരുമായുണ്ടാക്കിയ കരാറാണ് ഇപ്പോള്‍ മദ്യനയമെന്ന പേരില്‍ നടപ്പിലാക്കുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന്  വിദേശങ്ങളില്‍ പോലും പ്രശസ്തി നേടിയ കേരളത്തെ  പുതിയ മദ്യനയത്തിലൂടെ ലിക്വര്‍ ഫ്രണ്ട്‌ലി കണ്‍ട്രിയാക്കി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്നും ദ്ദേഹം പറഞ്ഞു. ടൂറിസത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നത്. വാഗ്ദത്ത റേഷന്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചും പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെയും, മദ്യശാലകളുടെ ദൂരപരിധി കുറച്ചതിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കുര്യന്‍ ജോയി, ആന്റോആന്റണി എംപി, ജോസഫ് വാഴക്കന്‍, ലതികാ സുഭാഷ്, അഡ്വ. ടോമി കല്ലാനി, പി എ സലിം, ഫിലിപ്പ് ജോസഫ്,  ജി രതികുമാര്‍, ജോസിസെബാസ്റ്റ്യന്‍, പി എസ്  രഘുറാം,  നാട്ടകം സുരേഷ്, യൂജിന്‍ തോമസ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss