|    Oct 19 Fri, 2018 3:47 am
FLASH NEWS

സര്‍ക്കാരിന്റെ മദ്യനയം വിരോധാഭാസം: ലഹരിവിരുദ്ധ കൂട്ടായ്മ

Published : 8th September 2017 | Posted By: fsq

 

മാനന്തവാടി: മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഫാ. മാത്യു കാട്ടറത്ത്. മാനന്തവാടിയില്‍ ഗാന്ധി ദര്‍ശന്‍വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ നിന്നു മദ്യഷാപ്പിനുള്ള ദൂരപരിധി കുറയ്ക്കല്‍, മദ്യവില്‍പന ശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കല്‍, സംസ്ഥാന പാതകളുടെ പദവിനീക്കം ചെയ്യല്‍ തുടങ്ങിയവയിലൂടെയും ജനകീയ സമരങ്ങള്‍ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിലൂടെയും സര്‍ക്കാരിന്റെ മദ്യനയത്തിലുള്ള നിലപാട് വ്യക്തമായിരിക്കുകയാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. എം പി ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വെള്ള സോമന്‍, മാക്കമ്മ, മുജീബ് റഹ്മാന്‍, പി ജെ ജോര്‍ജ്, ജോണ്‍ മാസ്റ്റര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss