|    Jul 19 Thu, 2018 11:43 am
FLASH NEWS

സര്‍ക്കാരിന്റെ മദ്യനയം തിന്‍മയുടേത്: ബിഷപ് വടക്കുംതല

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം നന്മയ്ക്കു നേരെയുള്ള തിന്മയുടെ താല്‍ക്കാലിക വിജയമാണെന്നും അതിനു നിലനില്‍പ്പില്ലെന്നും കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്്‌സ് വടക്കുംതല പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കേരള മദ്യനിരോധന സമിതി കലക്്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ചെയ്ത വലിയ മൂന്നു തെറ്റുകളാണ് ആരാധനാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യശാലയിലേക്കുള്ള ദൂരപരിധി വെട്ടിക്കുറച്ചതും പഞ്ചായത്തുകള്‍ക്ക് മദ്യഷാപ്പുകളുടെ അധികാരം എടുത്തുകളഞ്ഞതും ദേശിയപാതയോരത്ത് വീണ്ടും മദ്യഷാപ്പ് അനുവദിച്ചതും. ഇതെല്ലാം വലിയ തിന്മകളാണ്. കുടുംബബന്ധങ്ങളുടെ അടിത്തറ തകര്‍ക്കുന്ന മദ്യനയം തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരരംഗത്ത് വരും. സര്‍ക്കാരിനു തങ്ങളുടെ മദ്യനയം തിരുത്തേണ്ടിവരും. തിന്മയുടെ മേല്‍ നന്മ വിജയം വരിച്ചിന്റെ ഓര്‍മ പുതുക്കുന്ന നവരാത്രി കാലത്താണ് ഇക്കാര്യങ്ങള്‍ ഞാന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്യന്തികമായി നന്മയും സത്യവും വിജയിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍ ദേവസി ഈരത്തറ, ദേവസി ഈരത്തറ, കെ ജി ബാബു, പ്രഫ. എം മുഹമ്മദ്, മത്യു എം കണ്ടത്തില്‍, ടി പി ആര്‍ നാഥ്, അഷ്്‌റഫ് മമ്പറം, വി ദേവദാസ്, രാജന്‍ കോരമ്പേത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss