|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ബിഎംഎസ്

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ സംഘപരിവാര തൊഴിലാളി സംഘടനയായ ബിഎംഎസ് ദേശവ്യാപക പ്രക്ഷോഭത്തിന്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അഞ്ചംഗ മന്ത്രിതല ഉപസമിതി തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇതേത്തുടര്‍ന്നാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുന്നതെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ വ്യക്തമാക്കി. പ്രതിഷേധ പരിപാടികളുടെ ഭാഗമായി നവംബര്‍ മാസത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സംഘടന നേതൃത്വം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ സംഘടിപ്പിക്കുന്ന സമരസംഗമത്തിനു ശേഷമായിരിക്കും മാര്‍ച്ച് നടക്കുക. ശക്തമായ തൊഴിലാളി നയം നടപ്പാക്കുക, കരാര്‍തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക. സംഘപരിവാരത്തിന്റെ പോഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരന്‍ മഞ്ച്, ലഘു ഉദ്യോഗ് ഭാരതി, ഗൃഹക് പഞ്ചായത്ത്, ശേഖര്‍ ഭാരതി തുടങ്ങിയവയും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികളില്‍ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബിഎംഎസ് വക്താവ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss