|    May 30 Tue, 2017 12:33 am
FLASH NEWS

സര്‍ക്കാരിന്റെ കള്ളക്കളികള്‍ പൊളിഞ്ഞു: സിപിഎം

Published : 30th December 2015 | Posted By: SMR

കൊല്‍ക്കത്ത: സുപ്രിംകോടതി വിധിയോടെ ബാര്‍ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ കള്ളക്കളികള്‍ പൊളിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മദ്യനയം രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ നിലപാട് തന്നെയാണ് സിപിഎം നേരത്തെയും എടുത്തത്. ഈ നിലപാട് ഇപ്പോള്‍ കോടതിയും ശരിവച്ചു. എന്നാല്‍ പുതിയ മദ്യനയം നടപ്പാക്കുന്നതിലൂടെ ചില കള്ളക്കളികള്‍ സര്‍ക്കാര്‍ നടത്തി. ഇതു കോടതി വിധിയിലൂടെ പൊളിഞ്ഞു. അതിനാല്‍ ഇനി സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുതിരുമെന്നു തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.
മദ്യനയം ശരിവച്ച് സുപ്രിംകോടതി വിധി ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തിലുള്ള അന്തര്‍നാടകങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമായിട്ടുണ്ട്. എക്‌സൈസ് മന്ത്രി ബാബു ഇപ്പോള്‍ ആരോപണങ്ങള്‍ നേരിടുകയാണ്. ഇപ്പോള്‍ തന്നെ നില പരുങ്ങലിലായ മന്ത്രി ബാബു പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day