|    Oct 18 Thu, 2018 9:06 am
FLASH NEWS

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ശുദ്ധജല വിതരണ കേന്ദ്രം അടച്ചു പൂട്ടി : സ്വകാര്യ വ്യക്തിയുടെ സൗജന്യ കുടിവെള്ള വിതരണ കേന്ദ്രത്തില്‍ വന്‍ തിരക്ക്

Published : 25th September 2017 | Posted By: fsq

 

അമ്പലപ്പുഴ: സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ശുദ്ധജല വിതരണ കേന്ദ്രം അടച്ചു പൂട്ടി. സ്വകാര്യ വ്യക്തിയുടെ സൗജന്യ കുടിവെള്ള വിതരണ കേന്ദ്രത്തില്‍ വന്‍ തിരക്ക്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പുന്നപ്രദേശിയ പാതയില്‍ കളിത്തട്ടിന് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന ശുദ്ധജല വിതരണ കേന്ദ്രം (ആര്‍ഒപ്ലാന്റ് ) പ്രവര്‍ത്തന രഹിതമായതോടെ സ്വകാര്യ വ്യക്തിയായ ഒമാന്‍ വ്യവസായി ഹബീബ് തയ്യില്‍ ജനങ്ങള്‍ക്കായി സ്ഥാപിച്ചസൗജന്യ ശുദ്ധജല വിതരണ കേന്ദ്രത്തിലാണ് വന്‍ തിരക്കനുഭപെടുന്നത്. കളിത്തട്ടിന് സമീപത്ത് സര്‍ക്കാരിന്റെ ഉടമസ്ഥയില്‍ പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ജലവിതരണ കേന്ദ്രം 3 മാസക്കാലമായി പ്രവര്‍ത്തന രഹിതമായിട്ട്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ജലത്തിനായി നെട്ടോട്ടം ഓടുമ്പോള്‍ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കി വരുന്ന ജലവിതരണ കേന്ദ്രത്തില്‍ ശുദ്ധജലം ശേഖരിക്കാനായി പ്രദേശത്ത് നിന്ന് നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ 10 വരെയും ‘വൈകുന്നേരം 4. മുതല്‍ 7വരെയും മായിരുന്നു സ്വകാര്യ വ്യക്തി നല്‍കി കൊണ്ടിരുന്ന ജലവിതരണം. എന്നാല്‍ കളിത്തട്ടിന് സമീപത്തുള്ള ശുദ്ധ ജലവിതരണ കേന്ദ്രം പ്രവര്‍ത്തനരഹിതമായതിനാന്‍ ഹബീബ് തയ്യില്‍ വിതരണം ചെയ്യുന്ന വിതരണ സമയം മാറ്റി.ഏത് സമയത്തും ഇവിടെ നിന്ന് ശുദ്ധജലം ലഭിക്കത്തക്ക രീതിയുള്ള സംവിധാനമാണ് ജനങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ കീഴിലുള്ള ശുദ്ധജല വിതരണ കേന്ദ്രം മൂന്നു മാസക്കാലമായി പ്രവര്‍ത്തരഹിതമായിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകാത്തത് ജനദ്രോഹ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss