|    May 28 Mon, 2018 4:58 am
FLASH NEWS

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

Published : 13th May 2018 | Posted By: kasim kzm

ചെറുവത്തൂര്‍: ജനങ്ങളുടെ പേരു പറഞ്ഞ് സര്‍ക്കാരിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുവത്തൂര്‍ ഓരി എകെജി ക്ലബ് വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് ജനങ്ങള്‍ അനുകൂലമാണ്.
എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പദ്ധതികള്‍ അട്ടിമറിക്കുന്നു. നാടിന്റെ വികസനം ഒരു പ്രദേശത്തിന്റെ മാത്രം വികസനമാകരുത്. സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. തടസ്സങ്ങളുന്നയിച്ചാല്‍ പദ്ധതികള്‍ ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കും. വിദ്യാഭ്യാസ മേഖല ലോക നിലവാരത്തിലേക്കുയരണം. ഇത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഇടപെടല്‍ നടത്തുന്നത്.
എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം സാക്ഷാല്‍കരിക്കും-അദ്ദേഹം പറഞ്ഞു. തുറന്ന വാഹനത്തിലാണ് ക്ലബ് ഉദ്ഘാടന ചടങ്ങിലേക്ക് ആനയിച്ചത്. എംവി ബാലകൃഷണന്‍, എം രാജഗോപാലന്‍ എംഎല്‍എ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss