|    Oct 17 Tue, 2017 9:41 am
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിനെ അട്ടിറിക്കാനുള്ള നീക്കം അംഗീകരിക്കില്ല

Published : 6th August 2017 | Posted By: fsq

 

കോട്ടയം: തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംഘപരിവാരത്തിന്റെ അമിതാധികാര ഭ്രമമാണ് വെളിവാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി. അക്രമം തുടച്ചുനീക്കപ്പെടണം. ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്തമാണത്. എന്നാല്‍, ആ പേരുപറഞ്ഞ് ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കുമെതിരാണ്. സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും മുന്നിലുള്ള കേരള ജനത ഇത്തരം നീക്കം ഒരിക്കലും അംഗീകരിക്കില്ല. ഗവര്‍ണറെ ആയുധമാക്കി തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ വേണ്ടി  സംസ്ഥാന സര്‍ക്കാരുകളെ  ഇല്ലാതാക്കാന്‍ ശ്രമിച്ച മുന്‍കാല കേന്ദ്രസര്‍ക്കാരുകള്‍ക്ക്  അവ തിരുത്തേണ്ടിവന്ന ചരിത്രം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക