|    May 28 Sun, 2017 2:17 pm
FLASH NEWS

സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി സോണിയ

Published : 13th March 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നും അധികാരത്തിലിരിക്കുന്നവര്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനത്തിനായി അയച്ച സന്ദേശത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. മതമോ, ജാതിയോ ചിന്തിക്കാതെ ജനങ്ങള്‍ ഇപ്പോള്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും സോണിയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day