|    Oct 17 Tue, 2017 5:45 am
FLASH NEWS
Home   >  News now   >  

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സൗമ്യയുടെ അമ്മ, പിണറായിയെ നേരിട്ടു കാണും

Published : 15th September 2016 | Posted By: G.A.G

soumyas-mother

തിരുവനന്തപുരം : ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സൗമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടുന്ന വിധിയാണിതെന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. സര്‍ക്കാര്‍ മാറിയതുകൊണ്ടാണ് വിധി ഇങ്ങിനെയായത്. സര്‍ക്കാര്‍ മാറിയപ്പോള്‍ വക്കീലിനെ മാറ്റിയത് ഞാനറിഞ്ഞില്ല. തൃശൂരിലെ അതിവേഗ കോടതിയിലും ഹൈക്കോടതിയിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സുരേശന്‍ തന്നെ ഇത്തവണയും ഹാജരായിരുന്നുവെങ്കില്‍ വിധി ഇങ്ങിനെയാകുമായിരുന്നില്ല. ഒന്നുമറിയാത്ത വക്കീലിനെ കേസ് വാദിക്കാന്‍ രക്ഷപ്പെട്ടതുകൊണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.ആരെല്ലാമോ ഇടപെട്ട് കേസ് കുഴച്ചു മറിച്ചിരിക്കുകയാണ്. മതിയായ തെളിവുകളുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു.
ഗോവിന്ദച്ചാമിയെ തൂക്കിലേറ്റുന്നതുവരെ പോരാട്ടം തുടരും. റിവിഷന്‍ ഹരജി കൊടുക്കാന്‍ ഉദ്ദേശിക്കുന്നതായും നീതിയ്ക്കായി ഏതറ്റം വരെ പോകുമെന്നും അവര്‍ പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെനേരിട്ടു കാണുമെന്നും അവര്‍ പറഞ്ഞു.

 

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക