|    Aug 17 Thu, 2017 3:09 am
FLASH NEWS

സരോവരം പാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലത്ത് ജൈവ കൃഷി

Published : 30th November 2016 | Posted By: SMR

കോഴിക്കോട്:    സരോവരം പാര്‍ക്കില്‍ ഒരു ഏക്കര്‍  സ്ഥലത്ത് ജൈവ  കൃഷി ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹരിത കേരളം വീഡിയോ കോണ്‍ഫ്രന്‍സില്‍ കോഴിക്കോട് ജില്ലാതല അവലോകനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചര്‍.ശുചിത്വ കേരളം പദ്ധതിയുടെ ജില്ലാതല പരിപാടി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കും. സിവില്‍ സ്‌റേറഷന്‍ പരിസരത്ത് ശുചീകരണം പൂര്‍ണമായും നടത്തിയാണ് ജില്ലാ തല പരിപാടി പൂര്‍ത്തീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കോര്‍പറേഷന്‍ പരിധിയില്‍ പെട്ട ബീച്ചിലും ശുചിത്വം നടത്തും. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയില്‍ ജൈവ പച്ചക്കറി കൃഷി പ്രവര്‍ത്തനം തുടങ്ങി.കൃഷിക്കായി ജില്ലയില്‍ കൂടുതല്‍ തരിശു ഭൂമി കണ്ടെത്താന്‍ തുടങ്ങി.ഹരിത കേരളം പദ്ധതിക്കായി നാടകം, ഹ്രസ്വ ചിത്രം തുടങ്ങിയവ ബോധവല്‍ക്കരണത്തിനായി ഉപയോഗപ്പെടുത്തും.വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സ്‌കൂള്‍ അധ്യാപകരുടെ യോഗം ഇന്നു തന്നെ ചേരുമെന്നും ശൈലജ ടീച്ചര്‍ സൂചിപ്പിച്ചു.കോര്‍പ്പറേഷന്‍, നഗര സഭകള്‍ മേഖലകളില്‍ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. എന്നാല്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം ഇനിയും മുന്നേറാനുണ്ട്.വരു ദിവസങ്ങളില്‍ അടിത്തട്ടുകളില്‍ ശുചിത്വ കേരളം പദ്ധതി വ്യാപിക്കും.  ചടങ്ങില്‍  എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എം കെ മുനീര്‍,പാറക്കല്‍ അബ്ദുല്ല,ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ബാബു പറശേരി,കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്്, എഡിഎം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  ചടങ്ങില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക