|    Jan 18 Wed, 2017 11:38 am
FLASH NEWS

സരിത സിഡി സമര്‍പിച്ചു, തെളിവുകള്‍ പ്രമുഖര്‍ക്കെതിരെ

Published : 1st February 2016 | Posted By: G.A.G

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത തന്റെ ആരോപണങ്ങളുടെ തെളിവുകളടങ്ങിയ മൂന്നു സിഡികള്‍ സമര്‍പ്പിച്ചു. പുറത്തു വരുന്ന വിവരമനുസരിച്ച് തമ്പാനൂര്‍ രവിയും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജും സരിതയുമായി നടത്തുന്ന സംസാരമാണ് ഒരു സിഡിയില്‍ ഉള്ളത്. മുഖ്യമന്ത്രിക്കുവേണ്ടി തന്നോട് സംസാരിച്ചുവെന്ന് സരിത നേരത്തേ ആരോപിച്ചിട്ടുള്ള ബെന്നി ബഹനാനുമായുള്ള 2014ലെ സംഭാഷണങ്ങളാണ് മറ്റൊന്നിലുള്ളത്. സരിതയുടെ സഹായി ബിജുകുമാറും ആറന്‍മുള വിമാനത്താവളത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവാദ വ്യവസായി എബ്രഹാം കലമണ്ണിലുമായി നടത്തിയ സംഭാഷണങ്ങളുടെ ദൃശ്യങ്ങളാണ് മൂന്നാമത്തെ സിഡിയിലുള്ളത്്. സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കണമെന്ന് കലമണ്ണില്‍ പറയുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളതെന്നാണ് റിപോര്‍ട്ടുകള്‍.താന്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്നും സരിത മൊഴി ന്ല്‍കി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 528 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക