|    Oct 18 Wed, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സരിതയ്ക്ക് സോളാര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശനം

Published : 9th March 2016 | Posted By: SMR

കൊച്ചി: സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ഇന്നലെ കമ്മീഷനില്‍ ഹാജരാവാതിരുന്ന സരിത അഭിഭാഷകന്‍ മുഖേന വീണ്ടും ഒരാഴ്ച സമയം ചോദിച്ചതാണ് ജസ്റ്റിസ് ജി ശിവരാജനെ ചൊടിപ്പിച്ചത്. ഇങ്ങനെയാണങ്കില്‍ കമ്മീഷന്‍ അടച്ചുപൂട്ടണോ എന്ന് ജസ്റ്റിസ് ജി ശിവരാജന്‍ ചോദിച്ചു.
സരിതയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടു വേണം മറ്റുള്ളവരുടെ മൊഴിയെടുക്കാന്‍. അതിനാല്‍ കമ്മീഷനില്‍ തുടര്‍ച്ചയായി അവധിയെടുക്കുന്നത് അനുവദിക്കില്ലെന്നും ഈ മാസം 11ന് സരിത ഹാജരാവണമെന്നും കമ്മീഷന്‍ സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണിയെ അറിയിച്ചു. പത്തനംതിട്ട റാന്നി കോടതിയില്‍ കേസുള്ളതിനാലാണ് ഇന്നലെ കമ്മീഷനില്‍ ഹാജരാവാന്‍ സാധിക്കാതിരുന്നതെന്ന് സി ഡി ജോണി കമ്മീഷനെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക