സരിതയ്ക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് തമ്പാനൂര്‍ രവി
Published : 16th March 2016 | Posted By: SMR
കൊച്ചി: നിയമാനുസൃതമോ അല്ലാതെയോ സരിതയ്ക്ക് യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. സരിതയെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. താനൊരു പൊതു പ്രവര്‍ത്തകനാണെന്നും ഏത് അര്‍ധരാത്രിയില്‍ ആരു വിളിച്ചാലും ഫോണ്‍ എടുക്കാറുണ്ടെന്നും അദ്ദേഹം കമ്മീഷനില്‍ മൊഴി നല്കി.
2015 മെയ് 16നും 2016 ജനുവരി 26നും ഇടയിലുള്ള കാലഘട്ടത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിത എസ് നായരെ 513 തവണ ഫോണില്‍ വിളിച്ചിരുന്നതായി സോളാര്‍ കമ്മീഷന് ചൂണ്ടിക്കാട്ടി. അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നില്ലെന്ന് ആദ്യം കമ്മീഷനില്‍ മൊഴി നല്കിയ തമ്പാനൂര്‍ രവി കമ്മീഷന് ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ സംസാരിച്ചിരുന്നതായി മൊഴി തിരുത്തി. സരിത ആദ്യം വിളിച്ചത് എന്നാണെന്ന് ഓര്‍ക്കുന്നില്ലെന്നും തമ്പാനൂര്‍ രവി കൂട്ടിച്ചേര്‍ത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.