|    Jul 24 Mon, 2017 6:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സരിതയെ ചോദ്യം ചെയ്‌തോയെന്ന് അറിയില്ല: പോലിസ് അസോസിയേഷന്‍ സെക്രട്ടറി

Published : 4th June 2016 | Posted By: SMR

കൊച്ചി: സരിതയുടെ ടീം സോളാര്‍ കമ്പനി കേരള പോലിസ് അസോസിയേഷന്റെ മുപ്പതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് 40 ലക്ഷം രൂപ ജനറല്‍ സെക്രട്ടറി—ക്ക് സംഭാവന നല്‍കിയെന്ന പരാതിയില്‍ സരിതയെ ചോദ്യം ചെയ്തതായി അറിയില്ലെന്ന് പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സരിതയുള്‍പ്പെടെ ടീം സോളാര്‍ ഉദ്യോഗസ്ഥര്‍ ആരെയും ചോദ്യം ചെയ്തതായി കാണുന്നില്ലെന്നും ജി ആര്‍ അജിത് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ബിജു രാധാകൃഷ്ണനും സരിത എസ് നായരും ചേര്‍ന്ന് നടത്തിയ സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ 12 മുതല്‍ ജൂലൈ ഒമ്പതുവരെ നിയമസഭയ്ക്കകത്തും പുറത്തും പോലിസ് അസോസിയേഷനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. വിവിധ പോലിസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അസോസിയേഷന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കാമെന്ന ധാരണയില്‍ ടീം സോളാറില്‍ നിന്നു 40 ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണമുയര്‍ന്ന ഉടന്‍തന്നെ അന്വേഷണം നടത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സോളാര്‍ കേസ് അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ പോലിസ് അസോസിയേഷന് പണം നല്‍കിയത് അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും അജിത്ത് മൊഴിനല്‍കി.
പണം നല്‍കിയെന്ന് പറയപ്പെടുന്ന ടീം സോളാര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെയോ സരിതയെയോ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തിരുന്നുവോ എന്ന ചോദ്യത്തിന് പിന്നീട് ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍, ചോദ്യം ചെയ്തതായി അറിയില്ലെന്നും അജിത്ത് മൊഴി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക