|    Mar 23 Thu, 2017 1:54 pm
FLASH NEWS

സരിതയെ അറസ്റ്റ് ചെയ്യാന്‍ ഔദ്യോഗിക കത്ത് നല്‍കിയിട്ടില്ല: സിഐ റോയി

Published : 9th July 2016 | Posted By: SMR

കൊച്ചി: സരിതാ നായരെ രാ ത്രി അറസ്റ്റ് ചെയ്യാന്‍ എസ്‌ഐ സുധീര്‍ മനോഹറിനെ ചുമതലപ്പെടുത്തുന്ന ഔദ്യോഗികമായ കത്തൊന്നും നല്‍കിയിരുന്നില്ലെന്ന് കേസില്‍ അന്വേഷണച്ചുമതല വഹിച്ചിരുന്ന മുന്‍ പെരുമ്പാവൂര്‍ സിഐ വി റോയി സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. സരിതയെ അറസ്റ്റ് ചെയ്യാന്‍ തന്നെ ചുമതല പെടുത്തിയെന്നും താന്‍ പൊയ്‌ക്കോട്ടെ എന്നും ചോദിച്ച് എസ്‌ഐ സുധീര്‍ മനോഹര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു.താന്‍ പൊയ്‌ക്കൊള്ളാന്‍ എസ്‌ഐയോട് പറഞ്ഞുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തുന്ന ഔദ്യോഗിക കത്തൊന്നും നല്‍കിയിരുന്നില്ലെന്നും റോയി കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. എന്നാല്‍ ആരാണ് എസ്‌ഐയെ ചുമതലപ്പെടുത്തിയതെന്ന വിവരം സിഐ റോയ് കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കിയില്ല. മുന്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ സരിതയെ ചോദ്യംചെയ്യുന്ന സമയത്ത് താന്‍ കൂടെയുണ്ടായിരുന്നില്ല എന്നും റോയി പറഞ്ഞു.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക