|    Jun 18 Mon, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സരിതയെയും ബിജുവിനെയും കണ്ടിട്ടില്ല: എഡിജിപി പത്മകുമാര്‍

Published : 30th July 2016 | Posted By: SMR

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിത എസ് നായരെയോ ബിജു രാധാകൃഷ്ണനെയോ താന്‍ നേരിട്ട് കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ദക്ഷിണ മേഖല എഡിജിപി കെ പത്മകുമാര്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ താന്‍ യാതൊരുവിധ കൈകടത്തലുകളും നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസുകള്‍ ഏതുവിധമാണ് അന്വേഷിച്ചതെന്ന് തനിക്ക് അറിയില്ലെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നേറ്റ് പണം തട്ടി എന്ന് പെരുമ്പാവൂര്‍ സ്വദേശിയായ സജാദ് നല്‍കിയ പരാതി പരിഗണിച്ച് സരിതയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു വെന്നും പത്മകുമാര്‍ മൊഴി നല്‍കി. നിയമസഭയില്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പോലിസ് അസോസിയേഷന്റെ ഒരു സമ്മേളനം ടീം സോളാര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്തിരുന്നതായും ഒരു ഡിവൈഎസ്പി സരിതയുടെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നതായും അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss