|    Sep 26 Tue, 2017 11:18 am
Home   >  Todays Paper  >  Page 4  >  

സരിതയെക്കൊണ്ട് തനിക്കെതിരേ പറയിച്ചത് ഗണേഷ്‌കുമാര്‍: ഷിബു ബേബിജോണ്‍

Published : 15th June 2016 | Posted By: SMR

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരെക്കൊണ്ട് തനിക്കെതിരേ സോളാര്‍ കമ്മീഷനില്‍ മൊഴി കൊടുപ്പിച്ചത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍. ഇതു സംബന്ധിച്ച് ഗണേഷ്‌കുമാര്‍ തന്റെ പേഴ്‌സണല്‍ സെക്രട്ടറിയോടു പറഞ്ഞിരുന്നതായും ഷിബു ബേബിജോണ്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനില്‍ വിശ്വാസമുള്ളതു കൊണ്ടാണ്. ഗണേഷ് കുമാറിന്റെ വിവാഹബന്ധം തകരാന്‍ കാരണം സരിതയുമായുള്ള ബന്ധമാണ്. യാമിനി തങ്കച്ചിയുമായുള്ള ബന്ധം തകരാതിരിക്കാന്‍ താന്‍ പലതവണ മധ്യസ്ഥതയ്ക്കു ശ്രമിച്ചിട്ടുണ്ട്.
സരിതയ്ക്കു വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തത് ഗണേഷ്‌കുമാറിന്റെ പി എ പ്രദീപ്കുമാറാണ്. ഇത് ഗണേഷും സരിതയും തമ്മിലുള്ള ബന്ധത്തിനു തെളിവാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. എന്നാല്‍, സരിതയെ നേരിട്ടുകാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷിബു ബേബിജോണ്‍ കമ്മീഷന് മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക