|    Jan 24 Tue, 2017 10:50 pm
FLASH NEWS

സരിതയുടെ കത്ത് വിലപ്പോവില്ല: കുഞ്ഞാലിക്കുട്ടി

Published : 5th April 2016 | Posted By: SMR

കോഴിക്കോട്: സരിതയുടെ പേരില്‍ ഇപ്പോള്‍ ഇറങ്ങിയ കത്ത് തിരഞ്ഞെടുപ്പില്‍ ആയുധമാക്കാമെന്ന് എല്‍ഡിഎഫ് വിചാരിക്കുന്നത് വിരോധാഭാസമാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സൗത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. രാവിലെ ഒന്ന് പറയുകയും വൈകീട്ട് അത് മാറ്റി മറ്റൊന്ന് പറയുകയും ചെയ്യുന്നവരെയും അവര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെയും കേരളം മുഖവിലയ്‌ക്കെടുക്കില്ല. ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം വര്‍ധിക്കാനേ ഇടവരുത്തൂ. ഇതെല്ലാം ഏറ്റെടുത്ത് ഏറ്റുപിടിക്കുന്ന ഇടതുമുന്നണിക്കാണ് ക്ഷീണം വരുത്തുക. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു തരത്തിലുള്ള ആശയക്കുഴപ്പവും നിലനില്‍ക്കുന്നില്ല. ഒരു പാര്‍ട്ടിയുടെ സീറ്റ് നിര്‍ണയം സംബന്ധിച്ച് മുന്നണിയിലെ മറ്റൊരു പാര്‍ട്ടി നേതാവ് അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക