|    Jan 25 Wed, 2017 1:01 am
FLASH NEWS

സരിതയുടെ കത്ത് ; അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വച്ച് എഴുതിയതല്ല: ഡിവൈഎസ്പി

Published : 23rd April 2016 | Posted By: SMR

കൊച്ചി: പ്രത്യേകാന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെ സരിത എസ് നായര്‍ കത്തുകളൊന്നും എഴുതിയിട്ടില്ലെന്ന് മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
സാധാരണഗതിയില്‍ കസ്റ്റഡിയില്‍ വാങ്ങിയ വ്യക്തിക്ക് കസ്റ്റഡിയില്‍ വച്ച് കേസ് സംബന്ധമായോ അല്ലാതെയോ ഒന്നും എഴുതാന്‍ അവസരം നല്‍കാറില്ല. 2013 ജൂലൈ 16 മുതല്‍ 20 വരെ പ്രത്യേകാന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സരിതയ്ക്ക് അതിനുളള അവസരം നല്‍കിയിരുന്നില്ലെന്നും അവര്‍ കുറിപ്പുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി.
സരിതയുടെ സ്വകാര്യ ഡയറി ഹാജരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പെറ്റീഷന്‍ കമ്മീഷന്‍ തള്ളി. അതേസമയം ടെന്നി ജോപ്പന്റെയും ടീം സോളാറിന്റെയും ഇ-മെയില്‍ വിശദാംശങ്ങള്‍ സംബന്ധിച്ച ഹരജിയില്‍ തീരുമാനം പിന്നീടറിയിക്കാമെന്നും ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക