|    Aug 17 Fri, 2018 8:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സരിതയുടെ കത്തിലെ ലൈംഗികാരോപണം ഗണേഷിന്റെ ഗൂഢാലോചനയെന്ന് ഉമ്മന്‍ചാണ്ടി

Published : 4th August 2018 | Posted By: kasim kzm

കൊല്ലം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്തില്‍ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഗൂഢാലോചനയിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഈ രൂപത്തില്‍ മൊഴി നല്‍കിയത്. സരിതാ നായരുടെ കത്തില്‍ നാലു പേജുകള്‍ അധികമായി ചേര്‍ത്ത് ഗൂഢാലോചന നടത്തിയതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ ജേക്കബ് അഡ്വ. ജോളി അലക്‌സ് മുഖേന നല്‍കിയ ഹരജിയിലാണ് ഉമ്മന്‍ചാണ്ടി സാക്ഷിയായി ഹാജരായത്.
ഗണേഷിന്റെ വിരോധമാണ് ഇതിനു പിന്നില്‍. തന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഗണേഷ് കുമാറിനെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ ഗണേഷ് കുമാറിന് തന്നോടും യുഡിഎഫ് നേതാക്കളോടും വിരോധമുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.
പത്തനംതിട്ട ജയിലില്‍ സരിതാ നായര്‍ 21 പേജുള്ള കത്ത് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് കൈമാറിയിരുന്നു. ഈ കത്തില്‍ നാലു പേജുകള്‍ ഗണേഷ് കുമാറിന്റെ അറിവോടെ കൂട്ടിച്ചേര്‍ത്താണ് സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയതെന്നാണ് ഹരജിക്കാരന്റെ ആരോപണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss