സരിതയുടെ ആത്മകഥ തമിഴ് വാരികയില്‍
Published : 16th July 2016 | Posted By: SMR
പാലക്കാട്: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ ജീവിതപരമ്പര തമിഴ് വാരികയായ കുമുദത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ഥം വരുന്ന സൊല്ലൈത്താന്‍ ഇനക്കര എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയാക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി തമിഴകത്തുടനീളം സരിതയുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തിയിട്ടുണ്ട്. സരിതയുടെ സ്കൂള്‍ജീവിതവും ചെറുപ്പകാലവുമാണ് ആദ്യലക്കത്തില്‍. വലിയ വിവാദങ്ങളൊന്നുമില്ലെങ്കിലും വരുംലക്കങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും വാരിക പറയുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.