സരിതയും അടൂര്‍ പ്രകാശും തമ്മില്‍ സംസാരിച്ചതിന്റെ രേഖകള്‍ കമ്മീഷനില്‍
Published : 14th June 2016 | Posted By: SMR
കൊച്ചി: മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശും സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായരും തമ്മില്‍ 26 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി ഫോണ്‍കോള്‍ രേഖകള്‍. ജസ്റ്റിസ് ജി ശിവരാജന് കമ്മീഷന് മുമ്പാകെ അടൂര്‍ പ്രകാശിനെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് കമ്മീഷന്റെ അഭിഭാഷകന് അഡ്വ. സി ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സിഡിആര്‍ രേഖകളില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങളുണ്ടെങ്കിലും തനിക്കിതേക്കുറിച്ചറിയില്ലെന്നും രണ്ടുതവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടൂള്ളൂവെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ മൊഴി. അതേസമയം, സരിതയുടെ രഹസ്യകത്തില്‍ അടൂര്‍ പ്രകാശിന്റെ സ്റ്റാഫായ അജിത്തിന്റെ നമ്പറില്‍ നിന്ന് അടൂര്‍ പ്രകാശ് തന്നെ വിളിച്ചിരുന്നതായി രേഖപ്പെടുത്തിയ ഭാഗം കമ്മീഷന് സാക്ഷിയെ കാണിച്ചെങ്കിലും അദ്ദേഹം ആരോപണം നിഷേധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.