|    Jan 24 Tue, 2017 8:37 am

സരസ് മേള: വിറ്റുവരവ് 4.6 കോടി

Published : 30th September 2016 | Posted By: Abbasali tf

കൊല്ലം: കുടുംബശ്രീ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, കൊല്ലം ജില്ലാപഞ്ചായത്ത്, കൊല്ലം നഗരസഭ സംയുക്തമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സരസ് മേളയില്‍ 4.6 കോടിയുമായി കുടുംബശ്രീക്ക് റെക്കോര്‍ഡ് വിറ്റുവരവ്. സെപതംബര്‍ ഒന്നു മുതല്‍ 13 വരെ നടത്തിയ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.ഇതാദ്യമായാണ്  കുടുംബശ്രീയുടെ നേതൃത്വത്തില്‍ സരസ്‌മേള ഏറ്റെടുത്തു സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടത്തിയ  സരസ്‌മേളയില്‍ കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളാണ് പങ്കെടുത്തത്. രണ്ടു കോടിയായിരുന്നു അതിലെ വിറ്റുവരവ്.  ഇതിന്റെ ഇരട്ടിയിലധികമാണ് ഈ വര്‍ഷത്തെ വിറ്റുവരവ്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും അതോടൊപ്പം ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ച മേളയായിരുന്നു കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.  22 സംസ്ഥാനങ്ങളെയും അതുവഴി 415 സംരംഭകരെയും പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ നേതൃത്വത്തിനു കഴിഞ്ഞു. 71000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനില്‍ 310 ലേറെ ഉല്‍പന്ന  പ്രദര്‍ശന വിപണന സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതായി പതിനഞ്ചോളം പ്രദര്‍ശന സ്റ്റാളുകളുകളെയും പങ്കെടുപ്പിക്കാനായതും നേട്ടമായി.പതിമൂന്നു ദിവസം നീണ്ട സരസ്‌മേളയില്‍ നിന്നും 7,60,940 രൂപ നേടിയ  ഉത്തര്‍പ്രദേശ് ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ സംസ്ഥാനമായി. 2,49,150 രൂപ നേടി പഞ്ചിമ ബംഗാളാണ് രണ്ടാമത്. 2,05,455 രൂപ വിറ്റുവരവ് നേടിയ തെലുങ്കാനയാണ് മൂന്നാമത്. കേരളം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുഡ്‌കോര്‍ട്ടില്‍ നിന്നു മാത്രം നേടിയത്  കാല്‍ കോടിയിലേറെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക