|    Apr 26 Thu, 2018 9:09 pm
FLASH NEWS

സരസ് മേള: വിറ്റുവരവ് അഞ്ചു കോടിയിലധികം

Published : 7th April 2018 | Posted By: kasim kzm

പാലക്കാട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും ചേര്‍ന്ന് പട്ടാമ്പിയില്‍ നടത്തിയ ദേശീയ പ്രദര്‍ശന – വിപണന മേള ‘സരസ് മേള’ ഇന്ന് സമാപിക്കും. മാര്‍ച്ച് 29 ന് തുടങ്ങി പത്ത് ദിവസം നീണ്ടു നിന്ന മേള കാണാന്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തിയത്. ഏപ്രില്‍ അഞ്ച് വരെ 5.02 കോടിയുടെ വിറ്റുവരവ് നടന്നതായി കുടുംബശ്രീ അറിയിച്ചു.
240 പ്രദര്‍ശന – വിപണന സ്റ്റാളുകളില്‍ 4.65 കോടിയുടെ കച്ചവടം നടന്നു. 22 ഭക്ഷണ സ്റ്റാളുകളിലെ എട്ട്  ദിവസത്തെ വരുമാനം 37.82 ലക്ഷമാണ്. മേള അവസാനിക്കുമ്പോള്‍ വിറ്റുവരവ് ആറ് കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ എടപ്പാളില്‍ നടന്ന സരസ് മേളയിലും ആറ് കോടിയോളം രൂപയുടെ കച്ചവടം നടന്നിരുന്നു.കനത്ത ജനപ്രവാഹമാണ് മേളയിലേക്കെത്തുന്നത്. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും നടന്ന സാംസ്‌കാരിക സന്ധ്യയില്‍ ജില്ലയിലെ മുതിര്‍ന്ന കലാ-സാംസ്‌കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങളെ ആദരിച്ചു. പത്ത് ദിവസത്തെ മേളയില്‍ നിരവധി കലകാരന്‍മാരാണ് അണിനിരന്നത്. സംഘാടന മികവുകൊണ്ടും ഉത്പ്പന്ന- പ്രദര്‍ശന വ്യത്യസ്തതകൊണ്ടും ഭക്ഷണ വൈവിധ്യങ്ങളാലും സരസ് മേള ജനകീയ മേളയായി.
ഇന്ന് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി ആര്‍ അജയനെ ആദരിക്കും. ഡോ: ഖദീജ മുംതാസ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് എം ജി ശശി സംവിധാനം ചെയ്ത് ആറങ്ങോട്ടുകര കനവ് സാംസ്‌കാരിക സംഘം അവതരിപ്പിക്കുന്ന ‘ധീരാഭായി’ നാടകം അരങ്ങേറും

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss