|    Jun 25 Mon, 2018 9:39 pm
FLASH NEWS

സരസന്‍ കൊട്ടരക്കരയെ ആദരിച്ചു

Published : 18th January 2017 | Posted By: fsq

 

കൊട്ടാരക്കര:അഭിനയജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട സരസന്‍ കൊട്ടാരക്കരയെ  കേരളാ കാവ്യകലാ സാഹിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കൊട്ടാരക്കര കുരാക്കാരന്‍ സെന്ററില്‍  നടന്ന അനുമോദന സമ്മേളനം കേരള ചലിച്ചിത്ര അക്കാദമി ജേതാവ് നീലേശ്വരം സദാശിവന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോണ്‍ കുരാക്കര്‍ അധ്യക്ഷത വഹിച്ചു. പുത്തൂര്‍ ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍  വെയില്‍സ് മാത്യു ഉപഹാരം നല്‍കി സരസനെ ആദരിച്ചു. ഡോക്യുമെന്ററിയുടേയും ഭാവചിത്രഗ്രന്ഥത്തിന്റേയും പ്രകാശനം യുആര്‍ഐ ഏഷ്യാ റീജിയണ്‍ ജനറല്‍ സെക്രട്ടറി ഡോ. എബ്രഹാം കരിക്കം നിര്‍വ്വഹിച്ചു. പ്രശസ്ത എഴുത്തുകാരി കൊട്ടാരക്കര സുധര്‍മ്മയുടെ പുസ്തകത്തിന്റെ പ്രകാശനം എസ് സുവര്‍ണ്ണ കുമാര്‍ നിര്‍വഹിച്ചു. കൊട്ടാരക്കര നഗരസഭാ അധ്യക്ഷന്‍ ഏ ഷാജു , മാതാഗുരുപ്രിയ, നിര്‍മാതാവ് ദേവരാജന്‍, മുട്ടറ ദിവാകരന്‍, അഡ്വ. സാജന്‍കോശി, നെല്‍സണ്‍ തോമസ്, സജി ചേരൂര്‍, സാം കുരാക്കര്‍ , റജിമോന്‍ വര്‍ഗ്ഗീസ്, സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss