|    Dec 14 Fri, 2018 3:48 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സയ്ഹാത് നവോദയ കായികോത്സവം സമാപിച്ചു

Published : 6th December 2018 | Posted By: AAK

ദമ്മാം: നവോദയ സാംസ്‌കാരിക വേദി സയ്ഹാത് ഏരിയ കായികോത്സവം സമാപിച്ചു. കുടുംബവേദി പ്രസിഡന്റ് മോഹനന്‍ വെള്ളിനേഴി ഉദ്ഘാടനം ചെയ്ത ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടു കൂടിയാണ് കായിക മാമാങ്കത്തിന് തുടക്കമായത്. 24 ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ അല്‍ ഹമ്മാം യൂനിറ്റ് ടീമുകള്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. സയ്ഹാത് ടൗണ്‍ യൂനിറ്റ് രണ്ടാം സ്ഥാനം നേടി. സമാപന ദിവസം ഏരിയ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഇന്നു കൊടിയല്‍ ദീപശിഖയ്ക്ക് തിരിതെളിയിച്ചു. കുട്ടികളുള്‍പ്പെടെ കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. വാശിയേറിയ വടംവലി മത്സരത്തില്‍ അനക് യൂനിറ്റും കുടുംബവേദിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജനറല്‍ സെക്രട്ടറി എം എം നയീം സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബിജോയ് വര്‍ഗീസ്, കണ്‍വീനര്‍ ജംഷീര്‍, ഏരിയ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രാജഗോപാല്‍, കുടുംബവേദി സെക്രട്ടറി അനില്‍കുമാര്‍, ഏരിയ നേതാക്കളായ റാഫി, മൊയ്തീന്‍, ചന്ദ്രബാബു, രാജേന്ദ്രന്‍, ഹുസയ്ന്‍ നേതൃത്വം നല്‍കി. നവോദയ രക്ഷാധികാരി രവി പാട്യം, കേന്ദ്ര നിര്‍വാഹക സമിതിയംഗം രഘുനാഥന്‍, കുടുംബവേദി വൈസ് പ്രസിഡന്റ് സുഷമ രജി, ഏരിയ രക്ഷാധികാരി ചന്ദ്രബാബു, സെക്രട്ടറി രജി അഞ്ചല്‍, പ്രസിഡന്റ് ശ്രീജിത്ത്, ട്രഷറര്‍ ചന്ദ്രന്‍ സന്നിഹിതരായിരുന്നു. സയ്ഹാത് ടൗണ്‍ യൂനിറ്റ് ഓവറോള്‍ ചാംപ്യന്‍ഷിപ് നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss