|    Feb 20 Tue, 2018 3:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഇന്ന്

Published : 2nd November 2017 | Posted By: shins

ഷാര്‍ജ: മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന ‘സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം’ പ്രകാശനം ഇന്ന് രാത്രി ഒന്‍പതു മണിക്ക് മുപ്പത്തിയാറാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വല്‍ ഹാളില്‍ വെച്ച് നടക്കും. പരിപാടിയില്‍ പി.കെ കുഞ്ഞാലികുട്ടി എം.പി , സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, യു.എ.ഇ യിലെ സാമൂഹ്യ സാംസ്‌ക്കാരിക രഷ്ട്രീയ വിദ്യഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹികുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്തുനിന്ന് വൈകുന്നേരം 6.30നും സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍നിന്ന് ഏഴുമണിക്കും സൗജന്യമായി വാഹന സൗകര്യം ഉണ്ടായിരിക്കും. വാഹന സൗകര്യം ആവശ്യമുള്ളവര്‍ 050 4690786, 055 1069830 എന്ന നമ്പറില്‍ ബന്ധപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss